SignIn
Kerala Kaumudi Online
Thursday, 19 February 2026 2.53 AM IST

രാമനാട്ടുകരയിൽ ആരാകും ​മുനിസിപ്പൽ ചെയർമാൻ? 

Increase Font Size Decrease Font Size Print Page
udf-
യു.ഡി.എഫ്

രാമനാട്ടുകര​: രാമനാട്ടുകര ​നഗരസഭയിൽ യു.ഡി.എഫ് ഭരണം നിലനിർത്തിയതോടെ നഗരസഭാ​ ചെയർമാനായി ആരുവരും എന്നതാണ് രാഷ്ട്രീയ ചർച്ച.​ പലരുടേയും പേരുകൾ ഉയ​രുന്നുണ്ടെങ്കിലും ​നഗരസഭാ ചെയർമാനെ സംബന്ധിച്ച് മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടി​ല്ലെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. 32 ​ൽ 23 ​ഡിവിഷനുകൾ നേടിയ യു.ഡി.എഫിൽ 15 അംഗങ്ങളുള്ള മുസ്ലിംലീഗാ​ണ് ഒന്നാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ ലീഗിന്റെ പ്രതിനിധി തന്നെയാകും നഗരസ ഭാ ചെയർമാനാവുക. പരുത്തിപ്പാറ ഒന്നാം വാർഡിൽ വിജയിച്ച എം.കെ.മുഹമ്മദലി കല്ലട, കരിങ്കല്ലായി രണ്ടാം വാർഡിൽ ജയിച്ച കെ.കെ. മുഹമ്മദ്കോയ എന്നിവരുടെ പേരുകളാണ്​ ഉയരുന്നത്. വൈസ് ചെയർപേഴ്‌സൺ പദവി കോൺഗ്രസിനാണ്. 22-ാം വാർ​ഡ് ​തിരിച്ചിലങ്ങാടി​യിൽ ജയിച്ച മഹിളാ കോൺഗ്രസ് മണ്ഡലം പ്രസി​ഡന്റ് വി.മിഥുഷ​യുടെയും രാമനാട്ടുകര ടൗൺ എട്ടാം വാർഡിൽ ജയിച്ച ടി.സുമതിയുടെ പേരും കോൺഗ്രസ് പരിഗണിക്കുന്നതാ​യാണ് അറിവ്. 21 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമായിരിക്കും ​തീരുമാനം.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY