
അബുദാബി: ഐ.പി.എൽ ക്രിക്കറ്റ് താരലേലത്തിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന വിദേശതാരമായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ഇന്നലെ അബുദാബിയിൽ നടന്ന താരലേലത്തിൽ 25.2 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ഗ്രീനിനെ സ്വന്തമാക്കിയത്. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഗ്രീനിനുവേണ്ടി രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകളും മത്സരിച്ചുവിളിച്ചതോടെയാണ് വില ഇത്രയും ഉയർന്നത്. ശ്രീലങ്കൻ താരം മതീഷ പതിരാനയെ 18 കോടിക്ക് കൊൽക്കത്തയും കഴിഞ്ഞവർഷം 23.75 കോടിക്ക് കൊൽക്കത്ത വാങ്ങിയിരുന്ന വെങ്കിടേഷ് അയ്യരെ ഏഴുകോടിക്ക് ആർ.സി.ബിയും സ്വന്തമാക്കി.
യുവതാരങ്ങൾക്ക്
14.2 കോടി വീതം
ഇതുവരെ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ലാത്ത യുവതാരങ്ങളായ പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത് 14.20 കോടിക്കാണ്. ഇന്ത്യ കളിക്കാത്ത താരങ്ങൾക്ക് ഐ.പി.എല്ലിൽ ലഭിക്കുന്ന ഉയർന്ന തുകയാണിത്.
വിഘ്‌നേഷ് രാജസ്ഥാനിൽ
മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിനായാണ് വിഘ്നേഷ് കളിച്ചത്. മറ്റ് മലയാളികളായ സൽമാൻ നിസാർ,കെ.എം ആസിഫ് എന്നിവരെ ആദ്യ ഘട്ടത്തിൽ വാങ്ങാൻ ആളുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |