
കൊല്ലം: സംരംഭകർക്കും യുവ പ്രൊഫഷണലുകൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ ഇന്നർസ്പേസ് കോ-വർക്കിംഗ് കൊല്ലം സെന്റർ ഇന്ന് പ്രവർത്തനം തുടങ്ങും. ജില്ലാ ആശുപത്രി റോഡിന് സമീപത്തായിട്ടാണ് സെന്റർ സജ്ജമാക്കിയിട്ടുള്ളത്. രാവിലെ 10.30ന് ടി.കെ.എം കോളേജ് ട്രസ്റ്റ് ട്രഷറർ ടി.കെ.ജലാലുദ്ദീൻ മുസലിയാർ ഉദ്ഘാടനം ചെയ്യും. 250 ഡെസ്കുകളുടെ ശേഷിയുള്ള പ്രീമിയം ആംബിയൻസും ഡിസൈൻ മികവും മുൻനിറുത്തിയ കോ-വർക്കിംഗ് സ്പേസാണ് സജ്ജമായിട്ടുള്ളത്. മീറ്റിംഗ് റൂമുകൾ, സെമിനാർ ഹാൾ, വിനോദ മേഖലകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മണിക്കൂർ, ദിവസം, മാസം അടിസ്ഥാനത്തിൽ വർക്ക് സ്പേസ് വാടകയ്ക്ക് നൽകും. പത്രസമ്മേളനത്തിൽ പാർട്ണർമാരായ സുനിൽ.പി.സ്റ്റാൻലി, ഫൈസൽ ഇളയിടത്ത്, നിയാസ് മുഹമ്മദ്, ഡോ.തോമസ് മാമൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
