
ന്യൂഡൽഹി: കേരള പോസ്റ്റൽ സർക്കിളിലെ ക്രിസ‌്മസ് ആഘോഷത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കാനുള്ള നീക്കത്തിനെതിരെ രാജ്യസഭയിലെ സി.പി.എം നേതാവ് ഡോ. ജോൺ ബ്രിട്ടാസ് എം.പി കേന്ദ്രമന്ത്രിക്ക് കത്തയച്ചു.
തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ക്രിസ‌്മസ് ആഘോഷത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കാൻ ബി.എം.എസ് അനുകൂല തൊഴിലാളി സംഘടന അനുമതി തേടിയിരുന്നു.ന്യൂനപക്ഷ വിഭാഗങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടിയിൽ ആർ.എസ്.എസ് ഗണഗീതം ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര പോസ്റ്റൽ വകുപ്പ് സെക്രട്ടറി, കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ എന്നിവർക്കയച്ച കത്തിൽ ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |