
തിരുവനന്തപുരം:മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ കൊണ്ട് വന്ന മാറ്റം കൊണ്ട് കേരളത്തിന് പ്രതിവർഷം 2000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഐ.എസ്.ഗുലാത്തി സ്മാരക പ്രഭാഷണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പദ്ധതി ചെലവിന്റെ 90ശതമാനവും നൽകുന്നത് കേന്ദ്രമാണ്. അത് 60 ശതമാനമായി കുറയുമ്പോൾ സംസ്ഥാനത്തിന് അത് വലിയ ബാധ്യതയായി മാറും. ഈ രീതിയിൽ കേന്ദ്രം സാമ്പത്തിക രംഗത്ത് അടിക്കടി വരുത്തുന്ന മാറ്റങ്ങൾ മൂലം കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് മുന്നോട്ട് പോവുക പ്രയാസകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ധനപരമായ വിഭവങ്ങൾ കൈമാറുന്ന കാര്യത്തിൽ തുല്യതയെന്ന ആശയമാണ് മുന്നിൽ നിൽക്കേണ്ടതെന്ന് മദ്രാസ് സ്‌കൂൾ ഓഫ് ഇക്കണോമിക്സ് മുൻ ഡയറക്ടർ ഡി.കെ.ശ്രീവാസ്തവ അഭിപ്രായപ്പെട്ടു .
മുൻ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മോഡറേറ്ററായിരുന്നു.
ഗുലാത്തി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഡയറക്ടർ ഡോ.കെ.ജെ.ജോസഫ് സ്വാഗതമാശംസിച്ചു. ഐ.എസ്.ഗുലാത്തിയുടെ പത്നി ലീലഗുലാത്തി,അജയ് നാരായൺ ജാ,ഡോ.മൃദുൽഈപ്പൻ,ഡോ.എ.വി.ജോസ്,റിതിൻ റോയ്,പ്രഫ.പുലിൻ നായക് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |