
തിരുവനന്തപുരം: ദേശീയ വനിതാ കമ്മിഷൻ അദാലത്ത് 19ന് ഉച്ചയ്ക്ക് 1മുതൽ തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. തിരുവനന്തപുരം സിറ്റി,തിരുവനന്തപുരം റൂറൽ,കൊല്ലം സിറ്റി,കൊല്ലം റൂറൽ,പത്തനംതിട്ട,കൊച്ചി സിറ്റി,കണ്ണൂർ സിറ്റി, കാസർകോട് പൊലീസ് ജില്ലകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളാണ് പരിഗണിക്കുക. ദേശീയ വനിതാ കമ്മിഷൻ അംഗം ദലീന ഘോങ്ങ്ധൂപ് ഉദ്ഘാടനം ചെയ്യും. എ.ഡി.ജി.പി എസ്.ശ്രീജിത്ത് അദ്ധ്യക്ഷനാവും. ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ, ഡി.ഐ.ജി എസ്.അജീതാ ബീഗം,പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ആർ.ജയശങ്കർ,സീനിയർ സിവിൽ ജഡ്ജി എസ്.ഷംനാദ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |