
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ മുൻമന്ത്രി ഡോ.എ. നീലലോഹിതദാസനെ വെറുതെവിട്ട കേരള ഹൈക്കോടതി നടപടിക്കെതിരെ പരാതിക്കാരിയായ ഐ.എഫ്.എസ് ഉദ്യോഗസ്ഥ സുപ്രീംകോടതിയെ സമീപിച്ചു. നീലലോഹിതദാസൻ വനം വകുപ്പ് മന്ത്രിയായിരിക്കെ, 1999 ഫെബ്രുവരിയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും തിരിച്ചിറങ്ങുന്ന സമയത്ത് അതിക്രമം കാട്ടിയെന്നുമാണ് ഉദ്യോഗസ്ഥയുടെ ആരോപണം. സംഭവം നടന്നയുടൻ പരാതി നൽകിയിരുന്നില്ല. 2002 ഫെബ്രുവരിയിൽ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥയും രംഗത്തെത്തിയത്. കോഴിക്കോട്ടെ വിചാരണക്കോടതി ഒരുവർഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി കഴിഞ്ഞ സെപ്‌തംബറിൽ വിധി റദ്ദാക്കി കുറ്റവിമുക്തനാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |