
ശിവഗിരി:ധർമ്മനിഷ്ഠയാണ് മനുഷ്യജീവിതത്തെ പൂർണ്ണതയിൽ എത്തിക്കുന്നതെന്നും ബിംബങ്ങളിൽ വിശ്വാസം അർപ്പിക്കുമ്പോൾ പാശ്ചാത്യ ദർശനങ്ങളെയാണ് നാം മാതൃകയാക്കുന്നതെന്നും വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ പറഞ്ഞു.
93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള തീർത്ഥാടന കാലത്തിന്റെ മൂന്നാം ദിനമായ ഇന്നലെ ശിവഗിരിയിൽ നടന്ന ശ്രീനാരായണ ധർമ്മ പ്രചരണപത്രികാ സമ്മേളനം ഉദ്ഘാടനം ചെയ്രൂകയായിരുന്നു സ്വാമി. വിദേശ രാജ്യങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ
ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾ മാറിയിട്ടുണ്ടെന്നും സ്വാമിതന്മയ പറഞ്ഞു.
,,ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ് സ്വാമി സച്ചിദാനന്ദ , ഗുരുധർമ്മ പ്രചരണസഭ ജോയിന്റ് സെക്രട്ടറിയും തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി എന്നിവർ സന്നിഹിതനായിരുന്നു .സഹോദരൻ മാസിക മാനേജിംഗ് എഡിറ്റർ എൻ.ഡി.പ്രേമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ശിവഗിരി മാസിക എഡിറ്റർ നെടുംകുന്നം ഗോപാലകൃഷ്ണൻ, പ്രൊഫ .എസ്. ജയപ്രകാശ് (കലാപൂർണ്ണ), പി.എസ്.ഓംകാർ(ഗുരുദേവൻ മാസിക), ശിവബാബു (ഗുരുവീക്ഷണം മാസിക)എന്നിവർ പ്രഭാഷണം നടത്തി. ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ സ്വാഗതവും ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്ന ശ്രീനാരായണ ധർമ്മ പ്രചരണപത്രികാസമ്മേളനം സ്വാമി തന്മയ ഉദ്ഘാടനം ചെയ്യുന്നു . ശിവബാബു, സ്വാമി സുരേശ്വരാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ് സ്വാമി സച്ചിദാനന്ദ , നെടുംകുന്നം ഗോപാലകൃഷ്ണൻ, അഡ്വ. എൻ. ഡി. പ്രേമചന്ദ്രൻ, സ്വാമി അസംഗാനന്ദഗിരി എന്നിവർ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |