SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.38 PM IST

ദ്വിദിന ദേശീയ സെമിനാർ

Increase Font Size Decrease Font Size Print Page
kunnamangalam-news
ഇംസാറില്‍ ദ്വിദിന ദേശീയ സെമിനാര്‍ 'ഇമാകോണ്‍-25' മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം എസ്.എൻ.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനും സംയുക്ത നടത്തുന്ന ദേശീയ സെമിനാറിന് എസ്.എൻ.ഇ.എസ് ഇംസാർ ക്യാമ്പസിൽ തുടക്കമായി. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ.എസ് വൈസ് പ്രസിഡന്റ് സജീവ് സുന്ദർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഐ.ഐ.എം പ്രൊഫസർ ഡോ.സി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി ജനറൽ സെക്രട്ടറി പി. നന്ദകുമാർ, എൻ.ഐ.ടി പ്രൊഫ. മുഹമ്മദ് ഷാഫി , സി.എം.എ സീനിയർ വൈസ് പ്രസിഡന്റ് ശ്രീനാഥ് മുർച്ചിലോട്ട് , ഇംസാർ ഡയറക്ടർ ഡോ. സജി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. എൻ.ഐ.ടി പ്രൊഫസർ ഡോ. മുഹമ്മദ് ഷാഫി, ഡോ.ഇ. ഗോവിന്ദരാജ്, എന്നിവർ ക്ലാസെടുത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY