SignIn
Kerala Kaumudi Online
Thursday, 19 February 2026 4.23 AM IST

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ

Increase Font Size Decrease Font Size Print Page
dd

പത്തനംതിട്ട : ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി ജില്ല വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഡിജിറ്റൽ ആക്രമണം അവസാനിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ക്യാമ്പയിൻ സന്ദേശം. ജില്ല വനിത ശിശുവികസന ഓഫീസർ കെ.വി.ആശാമോൾ, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ നീതാദാസ്, ജില്ല ശിശുസംരക്ഷണ ഓഫീസർ ടി.ആർ.ലതാകുമാരി, വകുപ്പ് ജീവനക്കാർ, ഹബ് ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY