
ബംഗളൂരു - തിരുവനന്തപുരം 4,500 രൂപ വരെ
ഇന്ന് മുതൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ്
മലപ്പുറം: ക്രിസ്മസ്, പുതുവത്സര അവധിക്ക് നാട്ടിലെത്തുന്ന മലയാളികളെ കൊള്ളയടിക്കാൻ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. 22 മുതൽ 24 വരെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടുകളിലേക്ക് ടിക്കറ്റിന് ശരാശരി 1,500 രൂപയിലേറെ അധികമായി ഈടാക്കുന്നുണ്ട്. വിമാനടിക്കറ്റ് നിരക്ക് വർദ്ധിച്ചതും
ട്രെയിൻ ടിക്കറ്റുകൾ തീർന്നതും അവസരമാക്കിയാണ് കൊള്ള.
ഫ്ളെക്സി നിരക്കെന്ന പേരിൽ കെ.എസ്.ആർ.ടി.സിയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ബംഗളൂരു- കൊച്ചി എ.സി മൾട്ടി ആക്സിൽ നിരക്ക് 1,600 ൽ നിന്ന് 2,200 -2,665 രൂപയാക്കി. ഇന്ന് മുതൽ ജനുവരി ആറു വരെ ബംഗളൂരൂ, ചെന്നൈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി 54 പ്രത്യേക സർവീസുകൾ നടത്തും.
തിരുവനന്തപുരത്തേക്ക്
കൂട്ടിയത് രണ്ടായിരത്തിലേറെ
(വർദ്ധിപ്പിച്ച നിരക്ക്, സാധാരണ നിരക്ക് എന്ന ക്രമത്തിൽ)
ബംഗളൂരു - തിരുവനന്തപുരം
എ.സി സ്ലീപ്പർ..................................3800 - 4,500....................1400 - 1900
നോൺ എ.സി സ്ലീപ്പർ................. 2500 - 2750 ................. 900
ബംഗളൂരു - കൊച്ചി
എ.സി സ്ലീപ്പർ .................................. 3300 - 4000 ................. 1200 - 1500
നോൺ എ.സി സ്ലീപ്പർ................. 1500 - 1,700 ................... 950 - 1100
ബംഗളൂരു - കോഴിക്കോട്
എ.സി സ്ലീപ്പർ.................................. 2000 - 2,500 ................... 900 -1200
നോൺ എ.സി സ്ലീപ്പർ...................1400 - 1700 ......................700 - 900
കോയമ്പത്തൂർ - കൊച്ചി
എ.സി സ്ലീപ്പർ................................... 1800 - 1900.................... 900 -1200
നോൺ എ.സി സ്ലീപ്പർ...................1150 - 1500 ................... 800
ചെന്നൈ - തിരുവനന്തപുരം
എ.സി സ്ലീപ്പർ...................................3,500 - 4,250 .............. 1400 - 1700
നോൺ എ.സി സ്ലീപ്പർ............................... 2500 ........................... 1100
ചെന്നൈ - കൊച്ചി .................... 3,900 - 4500 ................ 1400-1900
നോൺ എ.സി സ്ലീപ്പർ ....................1800- 2,500 ............... 1000 -1100
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |