SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.10 PM IST

ജില്ലയിൽ ബാലസംരക്ഷണ സംവിധാനങ്ങളുടെ ഏകോപനം ശക്തമാക്കും: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ

Increase Font Size Decrease Font Size Print Page
d
D

മലപ്പുറം: ബാല നീതി നിയമം, പോക്‌സോ നിയമം, ആർ.ടി.ഇ നിയമം തുടങ്ങിയ ബാലസംരക്ഷണ സംവിധാനങ്ങളുടെ ഏകോപനം ജില്ലയിൽ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. മലപ്പുറം കോട്ടപ്പടി കെ.എസ്.ടി.എ ഹാളിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. കമ്മിഷൻ സിറ്റിംഗിൽ മലപ്പുറം ജില്ലാ കളക്ടർ വി.ആർ.വിനോദ്, ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങളായ അഡ്വ.ഷാജേഷ് ഭാസ്‌കർ, സിസിലി ജോസഫ് പങ്കെടുത്തു.

കുട്ടികളുടെ പ്രധാനമായ നാല് അവകാശങ്ങളെക്കുറിച്ചും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപന സംവിധാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുടെ ക്ഷേമ താത്പര്യങ്ങൾ മുൻനിറുത്തി എല്ലാ വകുപ്പുകളുടെയും കൂട്ടായ ഏകോപനം ആവശ്യമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ വിവിധ വകുപ്പുകൾ യോഗത്തിൽ അവതരിപ്പിച്ചു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY