മൺറോത്തുരുത്ത്: മൺറോത്തുരുത്ത് ഗ്രാമ-പഞ്ചായത്തിൽ വിജയികളായ എൽ.ഡി.എഫ്.അംഗങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇടിയക്കടവിൽ നിന്നും ഘോഷയാത്രയുടെ അകമ്പടിയോടെയാണ് സത്യപ്രതിജ്ഞയ്ക്കായി ഗ്രാമ പഞ്ചാത്ത് ഓഫീസിൽ എത്തിച്ചേർന്നത്. തുടർന്ന് റിട്ടേണിംഗ് ഓഫീസർ രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന അംഗവും നെന്മേനി വാർഡ് പ്രതിനിധിയും മുൻ വൈസ് പ്രസിഡന്റും മൂന്നാം തവണ ജനപ്രതിനിധിയുമായ കെ. രാധാകൃഷ്നൻ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. മറ്റ് അംഗങ്ങൾക്ക് കെ.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 14 അംഗ ഗ്രാമ പഞ്ചായത്തിൽ 9 എൽ.ഡി.എഫ്, 5 യു.ഡി.എഫ് അംഗങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |