എഴുകോൺ: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി നൽകുന്ന 93-ാമത് ശിവഗിരി തീർത്ഥാടന പുരസ്കാരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സ്ഥാപകൻ പുനലൂർ സോമരാജന്. നിരാലംബരായ രണ്ടായിരത്തിലധികം പേരെ സംരക്ഷിക്കുന്നതടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.
ആർ.ശങ്കറുടെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്ന് 28ന് ആരംഭിക്കുന്ന 34-ാമത് ശിവഗിരി തീർത്ഥാടന പദയാത്രികരുടെ സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരം സമർപ്പിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, പന്ന്യൻ രവീന്ദ്രൻ, ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘം ചെയർമാൻ എഴുകോൺ രാജ് മോഹൻ, ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |