കൊല്ലം: ചിക്കൻ സ്റ്റാളുകളിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ നിരീക്ഷിക്കാൻ ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ തേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി. ജില്ലയിൽ 5 സ്ക്വാഡുകളാണ് ഇരവിപുരം, കുണ്ടറ, ചാത്തന്നൂർ, കരുനാഗപ്പളളി, പുനലൂർ എന്നീ മേഖലകളിൽ പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാത്ത, ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത 3 സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തി വയ്ക്കാൻ നോട്ടീസ് നൽകി. ചെറിയ ന്യൂനത കണ്ടെത്തിയ 8 സ്ഥാപനങ്ങൾക്ക് അത് പരിഹരിക്കാനും ഗൗരവമായ ന്യൂനത കണ്ടെത്തിയ 6 സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കാനും നോട്ടീസ് നൽകി. ഇറച്ചി വെട്ടുന്ന കട്ട, കത്തി, സ്ഥാപനത്തിലെ തറ ഭിത്തികൾ എന്നിവ ദിവസേന കഴുകി വൃത്തിയാക്കണമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. ഫോൺ: 1800 425 1125
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |