
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന തെങ്ങുംവിള ക്ഷേത്രറോഡ് ടാറും മെറ്റലുമിളകി തകർന്ന നിലയിലാണ്. മില്ലുമുക്ക് - ശിവകൃഷ്ണപുരം റോഡിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തി അവിടെനിന്ന് കിഴക്കേനടവഴി മുടപുരം -മുട്ടപ്പലം റോഡിലെത്തിച്ചേരുന്നതാണ് ഈ റോഡ്. ഏകദേശം 2 കിലോമീറ്റർ ദൂരമുള്ളതാണ് ഈ റോഡ്. ക്ഷേത്ര സദ്യാലയത്തിനു മുന്നിലെ പാർക്കിംഗ് ഏരിയയോടു ചേർന്നാണ് റോഡ് കടന്നു പോകുന്നത്. ഇപ്പോൾ പാർക്കിംഗ് ഏരിയയിൽ ഓപ്പൺ സ്റ്റേജ് നിർമ്മാണവും നടക്കുന്നുണ്ട്.
ക്ഷേത്രം ട്രസ്റ്റിന്റെ ശ്രമഫലമായി ഇരുവശത്തെയും വസ്തു ഉടമകൾ സൗജന്യമായി വിട്ടു നൽകിയ ഭാഗം കൂട്ടിച്ചേർത്ത് റോഡിന്റെ വീതി വർദ്ധിപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള ഫണ്ട് വിനിയോഗിച്ച് വീതി കൂട്ടുകയും സൈഡ്‌വാൾ നിർമ്മിക്കുകയും റോഡ് ടാർ ചെയ്യുകയുമായിരുന്നു. പിന്നീട് റോഡ് റീ ടാർ ചെയ്യുകയും സദ്യാലയത്തിനു മുന്നിലെ ഓടയ്ക്കു മുകളിൽ കോൺക്രീറ്റ് സ്ളാബ് സ്ഥാപിക്കുകയും ചെയ്തു.
റീടാർ ചെയ്യണം
റോഡിലും സമീപ പുരയിടങ്ങളിലും വെള്ളം കെട്ടിനിൽക്കുകയും റോഡിലൂടെ വെള്ളം ഒഴുകുന്നതുകൊണ്ട് ടാർ പെട്ടെന്ന് ഇളകി റോഡിൽ ഗട്ടറുകൾ രൂപപ്പെടുകയുമാണ്. റോഡരികിൽ ഓട നിർമ്മിച്ച് റോഡ് റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തകർന്നുകിടക്കുന്ന മുക്കോണി- തെങ്ങുംവിള ക്ഷേത്രം റോഡും ഗതാഗതയോഗ്യമാക്കണം.
ക്ഷേത്രത്തിലേക്ക് വരുന്ന റോഡുകൾ റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം. ഇതിന് ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നാണ് അപേക്ഷ
--- ഡി.ബാബുരാജ് ( പ്രസിഡന്റ് )
എൻ.എസ്. പ്രഭാകരൻ(സെക്രട്ടറി) മുടപരം തെങ്ങുംവിള ക്ഷേത്ര പബ്ലിക് ട്രസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |