
ന്യൂഡൽഹി: അടുത്തവർഷം സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്ന അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാകപ്പിൽ നയിച്ച ആയുഷ് മാത്രെ ക്യാപ്ടനായ പതിനഞ്ചംഗ സ്‌ക്വാഡിൽ മലയാളികളായ മുഹമ്മദ് ഇനാൻ, ആരോൺ ജോർജ് എന്നിവരാണ് ഉൾപ്പെട്ടത്. വിയാൻ മൽഹോത്രയാണ് വൈസ് ക്യാപ്ടൻ. ലോകകപ്പിന് മുമ്പ്നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചു. മാത്രെയും മൽഹോത്രയും പരിക്കിലായതിനാൽ ഈ ടീമിലുണ്ടാവില്ല. പകരം വൈഭവ് സൂര്യവംശി ക്യാപ്ടനും ആരോൺ ജോർജ് വൈസ് ക്യാപ്ടനുമാകും.
കോട്ടയം സ്വദേശിയായ ആരോൺ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലാണ് കളിക്കുന്നത്. ടോപ് ഓർഡർ ബാറ്ററും മീഡിയം പേസറുമാണ്. ഏഷ്യാകപ്പിൽ മൂന്ന് അർദ്ധസെഞ്ച്വറികൾ നേടിയിരുന്നു.തൃശൂർ സ്വദേശിയായ ഇനാൻ കേരളത്തിന്റെ അണ്ടർ 19 താരമാണ്. നേരത്തേയും ഇന്ത്യൻ അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട്. വലം കയ്യൻബാറ്ററും ലെഗ്ബ്രേക്ക് ബൗളറുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |