ഓയൂർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്താൻ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (യു.ടി.യു.സി) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനുവരി 27ന് ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ധർണ നടത്തും. കൊല്ലത്തു നടന്ന യോഗം യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വെളിയം ഉദയകുമാർ പ്രക്ഷോഭ പരിപാടിയും റിപ്പോർട്ടും അവതരിപ്പിച്ചു. ജനുവരി 12 നകം ജില്ലാതല സമര കൺവെൻഷനുകൾ ചേരാനും തീരുമാനമായി. യോഗത്തിൽ ഡോ. ബിന്നി നാവായിക്കുളം, ബാലചന്ദ്രൻ, രവി പിള്ള, അഡ്വ. സമീർ ഫൈസലുദീൻ, ഇളമാട് നളിനാക്ഷൻ, കൊല്ലം സജീവ്, കെ. രാജി, പ്രദീപ് ശിവഗിരി, സുധർമ പുനലൂർ, ചവറ സുനിൽ, രഞ്ജിത് കുട്ടവട്ടൂർ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |