എഴുകോൺ: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ 34-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര ആർ. ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിൽ നിന്ന് തുടങ്ങി. പദയാത്രികരുടെ മഹാസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ലോകത്തിന് വഴി വിളക്കായ ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്നും ഗുരുവിന്റെ തീർത്ഥാടന ലക്ഷ്യങ്ങൾ എല്ലാവരിലും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.
പദയാത്ര കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മതത്തിനപ്പുറം മനുഷ്യനെ ഉയർത്തിക്കാട്ടിയ നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം പറഞ്ഞു. മതാതീത ആത്മീയ സമ്മേളനം മുൻ എം.എൽ.എ അഡ്വ. പി. ഐഷാ പോറ്റി ഉദ്ഘാടനം ചെയ്തു. തീർത്ഥാടന രഥത്തിൽ ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദ സരസ്വതി ഭദ്രദീപം തെളിച്ചു. 93-ാമത് തീർത്ഥാടന പുരസ്കാരം ഗാന്ധിഭവൻ പ്രസ്ഥാനങ്ങളുടെ സ്ഥാപകനായ ഡോ. പുനലൂർ സോമരാജന് മന്ത്രിയും എം.പിയും ചേർന്ന് നൽകി. 2025 ലെ പത്രാധിപർ പുരസ്കാര ജേതാവ് കേരളകൗമുദി ലേഖകൻ കെ.ശശികുമാറിനെ ചടങ്ങിൽ ആദരിച്ചു. ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പദയാത്ര ക്യാപ്ടൻ എഴുകോൺ രാജ്മോഹൻ, ഉപ ക്യാപ്ടൻമാരായ സുശീല മുരളീധരൻ, ശാന്തിനി കുമാരൻ, രഞ്ജിനി ദിലീപ്, നടരാജൻ ഉഷസ്, ശോഭന ആനക്കോട്ടൂർ എന്നിവർക്ക് പീതപതാക കൊടിക്കുന്നിൽ സുരേഷ് എം.പി കൈമാറി. സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ആർ. രാജശേഖരൻപിള്ള, പാത്തല രാഘവൻ, അഡ്വ. കെ. സത്യപാലൻ, കവി ഉണ്ണി പുത്തൂർ, ജയ സത്യൻ നെടുവത്തൂർ, വി. വിശ്വനാഥൻ, ആർ.ഭാനു, ശിവരാജൻ മാന്താനം എന്നിവർ സംസാരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സംഘം പ്രവർത്തകരായ എഴുകോൺ രാജ്മോഹൻ, ഡി. അനിൽകുമാർ, പി.ഒ. മാത്യു, കെ. ജയന്തി എന്നിവരെ പീതാംബരമണിയിച്ച് ഐഷാ പോറ്റി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |