കൊല്ലം: ജില്ലയിലെ ബാങ്കുകളിലുള്ള 6.63 ലക്ഷം അക്കൗണ്ടുകളിലായി അവകാശികളില്ലാതെ അവശേഷിക്കുന്നത് 147.03 കോടി! 10 വർഷത്തിലേറെയായി യാതൊരുവിധ ഇടപാടുകളും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുന്നത്.
നിക്ഷേപങ്ങളുടെ അവകാശികളെ കണ്ടെത്താനുള്ള പ്രത്യേക ക്യാമ്പയിൻ ഇന്ന് രാവിലെ 10.30 മുതൽ ചിന്നക്കട മണിമേടയ്ക്ക് സമീപമുള്ള നാണി ഹോട്ടലിൽ നടക്കും. കളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്യും. ഇത്തരത്തിലുള്ള നിക്ഷേപം അക്കൗണ്ട് ഉടമയേയോ അവകാശികളെയോ കണ്ടെത്തി തിരികെ നൽകാനാണ് കേന്ദ്ര ഡിപ്പാർട്ട്മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസസ് രാജ്യവ്യാപകമായി 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലയിൽ തങ്ങൾക്ക് അവകാശപ്പെട്ട നിക്ഷേപം ഉണ്ടോയെന്നറിയാൻ ക്യാമ്പിൽ സൗകര്യമുണ്ടാകുമെന്ന് ജില്ലാ ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കാനുള്ള രേഖകൾ കൊണ്ടുവരാം. ഇതു ലഭിക്കാനുള്ള മാർഗനിർദേശങ്ങൾ ക്യാമ്പിൽ നൽകും. രേഖകൾ എത്തിച്ചാൽ അക്കൗണ്ടിലെ തുക നേടാനും സൗകര്യമൊരുക്കും. ക്യാമ്പിനുശേഷം പ്രധാന ബാങ്കുകളിലും സഹായ കേന്ദ്രങ്ങളുണ്ടാകുമെന്നും ലീഡ് ബാങ്ക് അധികൃതർ പറഞ്ഞു. വിശദവിവരങ്ങൾക്ക് ഫോൺ: 9447905980
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |