SignIn
Kerala Kaumudi Online
Thursday, 19 February 2026 3.08 AM IST

വക്കത്തും വേണം ഫ്ലൈഓവർ

Increase Font Size Decrease Font Size Print Page
aa

കടയ്ക്കാവൂർ: ചരിത്രപ്രാധാന്യവും കയർ ഗ്രാമവുമായ വക്കത്ത് ഫ്ലൈഓവർ നിർമ്മിക്കണമെന്ന ആവശ്യം ശക്തം. തീരദേശ പഞ്ചായത്തുകളായ വക്കം,കടയ്ക്കാവൂർ,വെട്ടൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെക്കാലമായുള്ള ദുരിതമാണ് വക്കം തോപ്പിക്കവിളാകം റെയിൽവേ ഗേറ്റ്. ഇവിടെ ഗേറ്റ് അടച്ചിടുന്നതിനാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീളും.

വക്കത്ത് പ്രധാനമായും രണ്ട് റെയിൽവേ ഗേറ്റുകളാണുള്ളത്. ചിലസമയങ്ങളിൽ ഏതെങ്കിലും ഒരുഗേറ്റ് പണിമുടക്കുക കൂടി ചെയ്താൽ കുരുക്ക് രൂക്ഷമാകും. ഇതിന് ഒരു ശാശ്വതപരിഹാരമായി ഫ്ലൈഓവർ നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കുരുക്ക് രൂക്ഷം

നിലവിൽ കായിക്കരക്കടവ് പാലത്തിന് സർക്കാർ തുക അനുവദിച്ച വേളയിൽ കായിക്കരക്കടവ് പാലം യാഥാർത്ഥ്യമാകുമ്പോൾ ഈ റെയിൽവേ ഗേറ്റ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും. കായിക്കരയെയും വക്കത്തെയും തമ്മിൽ ബന്ധിപ്പിച്ചുള്ള കായിക്കരക്കടവ് പാലം യാഥാർത്ഥ്യമാകുമ്പോൾ ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോകുന്നതിനുള്ള ദൂരം കുറയും. ഇവിടെ ഫ്ലൈ ഓവർ അനുവദിക്കാത്തതിൽ ജനങ്ങൾക്ക് കടുത്ത അമർഷമുണ്ട്.

ശ്രീശങ്കര മെഡിക്കൽ കോളേജ്,വക്കം റൂറൽ ഹെൽത്ത് സെന്റർ,വക്കം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും,ബാങ്കുകൾ, മാർക്കറ്റ്, വക്കം ഖാദറിന്റെ സ്മാരകമടക്കമുള്ള സ്ഥലങ്ങളിലേക്ക് നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. ഫ്ലൈഓവറിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അഞ്ചുതെങ്ങ് സംരക്ഷണസമിതി ജോയിന്റ് കൺവീനർ ജിയോഫെർണാണ്ടസ് അടൂർപ്രകാശ് എം.പിക്ക് നിവേദനം നൽകി. അടിയന്തര പരിഹാരം കാണാമെന്ന് എം.പി ഉറപ്പുനൽകിയിട്ടുണ്ട്.

റെയിൽവേഗേറ്റ് പല ദിവസങ്ങളിലും പണിമുടങ്ങും. ഗേറ്റടപ്പ് മൂലമുള്ള ഗതാഗതക്കുരുക്ക് രൂക്ഷമാണ്.ഇതിനൊരു പരിഹാരം ആവശ്യമാണ്.

വക്കം സുകുമാരൻ,

സാഹിത്യകാരൻ

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY