കല്ലറ: പകൽച്ചൂടിൽ ജനം വിയർത്തൊലിക്കുമ്പോൾ,ഉള്ളം തണുപ്പിക്കാൻ പാതയോരങ്ങളിൽ ഇളനീർ വില്പന സജീവം.മുൻപ് ചൂടിൽ നിന്ന് രക്ഷനേടാൻ ഏറെ സ്വാധീനിച്ചിരുന്ന കുലുക്കി സർബത്തിനും, ശീതളപാനീയങ്ങൾക്കും,ഫുൾജാർ സോഡയ്ക്കും ഇപ്പോൾ പഴയ ഡിമാൻഡില്ല.
കരിക്കും,കരിമ്പിൻ ജ്യൂസും,തണ്ണിമത്തൻ ജ്യൂസുമാണ് വിപണി കീഴടക്കിയിരിക്കുന്നത്.നഗരത്തിലെയും,ഗ്രാമങ്ങളിലെയും ഫ്രൂട്സ് കടകളിലെയും പ്രധാന ഐറ്റമാണ് കരിക്കുകൾ.വാഹനങ്ങളിലും ചെറിയ തട്ടുകളും ക്രമീകരിച്ചാണ് വിപണനം നടക്കുന്നത്.
വില - 50 രൂപ
പാലക്കാട്,ആലപ്പുഴ,വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഇളനീരുകൾ എത്തുന്നുണ്ട്
നാടൻ കരിക്കും ചെന്തെങ്ങ് കരിക്കുമാണ് വിപണിയിലുള്ളത്.പനങ്കരിക്കുമുണ്ട്.
'കൂടുതൽ ഡിമാൻഡ് നാടൻ കരിക്കിനാണ്. ഇതിന് വെള്ളവും മധുരവും കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |