SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.21 PM IST

കിണറ്റിൽ വീണ കടുവയെ മയക്കുവെടി​വച്ചു കരയ്ക്കുകയറ്റി 12 മണിക്കൂർ നീണ്ട പരി​ശ്രമം

Increase Font Size Decrease Font Size Print Page
chittar

കോന്നി: ചിറ്റാർ വില്ലൂന്നിപ്പാറയിൽ വീട്ടുമുറ്റത്തെ ആൾമറയി​ല്ലാത്ത കിണറ്റിൽ വീണ കടുവയെ 12 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ മയക്കുവെടി​വച്ചു വലയി​ലാക്കി​ കരയ്ക്കുകയറ്റി. വില്ലൂന്നിപാറ കൊല്ലൻപറമ്പിൽ സദാശിവന്റെ വീട്ടി​ലെ കിണറ്റിലാണ് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ കടുവ വീണത്.

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകരും പൊലീസും ഫയർഫോഴ്സും എത്തി​. മയക്കുവെടി വയ്ക്കാൻ നോക്കിയെങ്കിലും ഏഴ് മീറ്റർ താഴ്ചയുള്ള കിണറ്റിൽ രണ്ട് മീറ്ററോളം വെള്ളം നിറഞ്ഞിരുന്നത് തടസമായി. തുടർന്ന് പമ്പുസെറ്റ് ഉപയോഗി​ച്ച് വെള്ളം വറ്റിച്ചു. വൈകിട്ട് നാല് മണിയോടെ തേക്കടിയിൽ നിന്ന് എത്തിയ വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടുന്ന വനംവകുപ്പ് ആർ.ആർ.ടി സംഘം മയക്കുവെടിയുതിർത്തു.

മയങ്ങി​യ കടുവയെ വനപാലകരും പൊലീസും ആർ.ആർ.ടി സംഘവും ചേർന്ന് വലയ്ക്കുള്ളിലാക്കി കരയ്ക്കെത്തി​ച്ച് വാഹനത്തിൽ തയ്യാറാക്കിയ കൂട്ടിൽ കയറ്റി. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു നടത്തി​യ പരിശോധനയിൽ കടുവയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഉറപ്പു വരുത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശ പ്രകാരം കടുവയെ ഗവി വനത്തിൽ തുറന്നുവിടും.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY