വൈക്കം: രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ദാസൻമാരാണെന്നും ജനങ്ങളുടെ താഴെയാണ് ഇവരുടെ സ്ഥാനമെന്നും മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ നേതാവായിരുന്ന ആർ.ബിജുവിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ്‌കുമാർ, അസി.സെക്രട്ടറിമാരായ ജോൺ.വി ജോസഫ്, അഡ്വ. ബിനു ബോസ്, ജില്ലാ എക്സി. അംഗങ്ങളായ ടി.എൻ.രമേശൻ, ഇ.എൻ.ദാസപ്പൻ സി.കെ.ആശ എം.എൽ.എ പി.പ്രദീപ്, തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു.പി മണലൊടി, അസി. സെക്രട്ടറി അഡ്വ. എം.ജി.രഞ്ജിത്ത്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, കെ.സി.ഇ.സി ജില്ലാ സെക്രട്ടറി അബ്ദുൽ ഹാരീസ്, ജില്ലാ പഞ്ചായത്തംഗം എം.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |