
തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്നലെ ഡൽഹിക്ക് മടങ്ങി. തിങ്കളാഴ്ച തലസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി എൽ.എം.എസ് മൈതാനത്തെ ട്രിവാഡ്രം ഫെസ്റ്റിൽ പങ്കെടുത്തു. ഇന്നലെ ശിവഗിരി തീർത്ഥാടനവും തുടർന്ന് മാർ ഇവാനിയോസ് വിദ്യാലയത്തിലെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടിയും ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വിമാനത്തിൽ മടങ്ങി.ഗവർണർ ആർ.വി.ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മേയർ വി.വി.രാജേഷും ഉപരാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |