
കാഞ്ഞങ്ങാട്: ഈ മാസം അഞ്ചിന് വാർഡുകളിൽ നടക്കുന്ന തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി വിജയമാക്കാൻ എൻ.ആർ.ഇ.ജി.വർക്കേഴ്സ് യൂണിയൻ കാസർകോട് ജില്ല. കൺവെൻഷൻ ആവശ്യപ്പെട്ടു. രാജ്യത്ത് പദ്ധതി മാതൃകയായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പുതിയ നിയമം പദ്ധതിയുടെ ബാദ്ധ്യതയായി സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെയ്ക്കുകയാണ്. പദ്ധതിയുടെ 60 ഗതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമെന്നാക്കി മാറ്റി. ജനുവരി 15ന് തിരുവനന്തപുരത്ത് ലോക് ഭവനിലേക്കും ജില്ലകളിലും പ്രതിഷേധ മാർച്ച് നടത്തും. ജില്ലയിൽ കാഞ്ഞങ്ങാട്ടാണ് മാർച്ച്. കാഞ്ഞങ്ങാട് കുന്നുമ്മൽ ബേങ്ക് ഹാളിൽ നടന്ന കൺവെൻഷൻ യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് വംഗം ടി.എം.എ കരിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.പാറക്കോൽ രാജൻ, കയനികുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗൗരി പനയാൽ സ്വാഗതം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |