
പയ്യന്നൂർ: പയ്യന്നൂർ പൗരസമിതി , കണ്ണൂർ പരിയാരം ഗവ: ആയുർവേദ മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ 4 ന് രാവിലെ 9 മുതൽ ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ മെഡിക്കൽ കോളേജിലെ നേത്രരോഗം, സ്ത്രീരോഗം, ശിശുരോഗം രോഗപ്രതിരോധം, പാത്തോളജി, ഫാർമക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി മരുന്നും തുടർ ചികിത്സയും ലഭിക്കും. ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ
പി.ആർ.ഇന്ദുകല ഉദ്ഘാടനം ചെയ്യും.ഡോ.കെ.കെ.വി.ബാലകൃഷ്ണൻ, കെ.വി.സത്യനാഥൻ, എൻ.കെ.ഭാസ്കരൻ, എ.വി.സന്തോഷ് , ഐ.വി മോഹനൻ തുടങ്ങിയവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |