
വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 1.40 കോടി
മല്ലപ്പള്ളി :വെർച്വൽ അറസ്റ്റിന്റെ പേരിൽ ഭീഷണി മുഴക്കി വൃദ്ധ ദമ്പതികളിൽ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത ഗുജറാത്ത് ആനന്ദ് നഗർ ജില്ലയിൽ കൽവാഡിയ സ്വദേശി ആനന്ദ് സമ്പായ് (32) അറസ്റ്റിലായി.
ദമ്പതികളുടെ മക്കൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷനിൽ ജാമ്യം എടുക്കണമെന്നും അല്ലെങ്കിൽ നിങ്ങളുടെ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. സൈബർ കേസായതിനാൽ വെർച്വൽ അറസ്റ്റ് പുറത്തുവിടരുതെന്നും ഭീഷണിപ്പെടുത്തി. പലതവണകളിലായി 1.40 കോടി രൂപയാണ് തട്ടിയെടുത്തത്. വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഫെഡറൽ ബാങ്കിൽ എത്തിയപ്പോൾ ബാങ്കിന്റെയും പൊലീസിന്റെയും ഇടപെടൽ മൂലം പണം അയയ്ക്കുന്നത് തടയുകയും കീഴുവായ്പൂര് പൊലീസ് ഇൻസ്പെക്ടർ ആർ.രാജേഷ് കുമാർ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ആനന്ദ് സമ്പായ് സമാന സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മോർബി സബ് ജയിലിൽ കഴിഞ്ഞു വരികയായിരുന്നു. പ്രതിയെ കോടതിയുടെ അനുമതിയോടെ ഗുജറാത്തിലെ മോർഫി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെത്തി ഉത്തരവ് വാങ്ങി കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കുകയായിരുന്നു. അന്വേഷണത്തിന് ശേഷം ഇയാളെ തിരുവല്ല ജുഡീഷ്ൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷം ഗുജറാത്തിലെ മോർബി സബ്ജയിലിലേക്ക് കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |