നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ നാദാപുരം സി.സി.യു.പി സ്കൂൾ ഗ്രൗണ്ടിൽ പി.കെ ബാലൻ മാസ്റ്റർ മെമ്മോറിയൽ പെൻഷനേഴ്സ് കായികമേള നടന്നു. യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം ഇടത്തിൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. തൂണേരി യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. വളയം യൂണിറ്റിനാണ് രണ്ടാം സ്ഥാനം. പി.കെ ബാലൻ മാസ്റ്റർ മെമ്മോറിയൽ റോളിംഗ് ട്രോഫികൾ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി ഗോപിനാഥൻ വിതരണം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, കൺവീനർ പി.വി വിജയകുമാർ, പി.കരുണാകര കുറുപ്പ്, എം.കെ രാധ, പി.കെ സുജാത, സി. സരസ്വതി, സി.എച്ച് ശങ്കരൻ, വാസു പുതിയോട്ടിൽ, സുരേന്ദ്രൻ മംഗലശ്ശേരി, കെ.എം മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |