കോഴിക്കോട് : കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസക്യാമ്പ് പാവണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി കാനൽ ശുചീകരണം, അങ്കണവാടി പെയിന്റിംഗ്, അങ്ങാടി ശുചീകരണം, ദശപുഷ്പവും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിക്കൽ, നോട്ടീസ് ബോർഡ് നിർമ്മാണം, ലഹരി വിരുദ്ധ ഫ്ളാഷ് മോബ്, 'മാലിന്യമുക്ത കേരളം' എന്ന വിഷയത്തിൽ സ്‌കിറ്റ്, പാലിയേറ്റീവ് ഗൃഹ സന്ദർശനം, ഗ്രാമീണ സ്ത്രീകൾക്കായി ഡിജിറ്റൽ ലിറ്ററസി ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സുമിത എ, വാർഡ് മെമ്പർ സി.എം. ഷാജി, അൻവർ, പി.ടി.എ പ്രസിഡന്റ് ടി. ജയരാജൻ, പ്രധാനാദ്ധ്യാപകൻ വിനോദ് കുമാർ, പ്രോഗ്രാം ഓഫീസർമാരായ ബിന്ദുമോൾ പി.ടി, അഞ്ജു വി.പി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |