
തിരുവനന്തപുരം: മെഡിസെപ്പ് പ്രീമിയം വർദ്ധന അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ,എസ്.എസ്.പി.എ) ജില്ലാ കമ്മിറ്റി വികാസ്ഭവൻ ട്രഷറിക്കു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കൾ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് നിയോജക മണ്ഡലം പ്രസിഡന്റ് ബോസ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ്,ഭാരവാഹികളായ നദീറ സുരേഷ്,നെയ്യാറ്റിൻകര മുരളി,എസ്.ജെ.വിജയ,ജമീല,ലീലാമ്മ ഐസക്ക്,സെക്രട്ടറി സായൂർദേവ്,ജി.രാജേന്ദ്രൻനായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |