തിരൂർ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹ്മാൻ ചെയർമാനും ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എൻ. പ്രമോദ് ദാസ് ജനറൽ കൺവീനറുമാണ്. നഗരസഭ ചെയർമാൻ കീഴേടത്ത് ഇബ്രാഹിം ഹാജി, ഡെപ്യൂട്ടി ചെയർമാൻ സിന്ധു മംഗലശ്ശേരി, അഡ്വ. ഗഫൂർ പി ലില്ലീസ്, അഡ്വ.യു സൈനുദ്ദീൻ, അഡ്വ.പി. ഹംസക്കുട്ടി, കെ.പി. ലക്ഷ്മണൻ, കൗൺസിലർ യു. ശാന്തകുമാരി, എ. ശിവദാസൻ,ടി. ഷാജി, കെ.പി.ശങ്കരൻ എന്നിവർ ഭാരവാഹികളായി ജനറൽ കമ്മിറ്റി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |