പാറക്കടവ്: ചെക്യാട് സർവീസ് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വാഴ കൃഷി വിളവെടുപ്പും കർഷക സംഗമവും കാലിക്കൊളുമ്പിൽ നടന്നു. കാലിക്കൊളുമ്പിലെ മൂന്ന് ഏക്കർ സ്ഥലത്താണ് ബാങ്ക് കൃഷി ഇറക്കിയത്.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഗമത്തിൽ തൂണേരി ബ്ലോക്ക് കൃഷി അസി.ഡയറക്ടർ പി.വിദ്യ, ചെക്യാട് കൃഷി ഓഫീസർ ടി.എസ് ഭാഗ്യലക്ഷ്മി, ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, കേരള ബാങ്ക് പാറക്കടവ് ബ്രാഞ്ച് മാനേജർ പി.പ്രവീൺ കുമാർ, പി. ഷിജിൻ കുമാർ എന്നിവർ പ്രസംഗിച്ചു. നാനോ വളങ്ങളുടെ ഗുണങ്ങളും ഉപയോഗക്രമങ്ങളും എന്ന വിഷയത്തിൽ ഇഫ്കോ ഫീൽഡ് ഓഫീസർ ജി.എസ്.നന്ദു ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |