മേപ്പയ്യൂർ: മേപ്പയ്യൂർ മേഖലയിലെ അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും കലാകാരനുമായിരുന്ന ഇ രാമൻ മാസ്റ്റർ (ഇ.ആർ) ചരമവാർഷികം മേപ്പയ്യൂർ ഇ.ആർ സെന്ററിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആചരിച്ചു. സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സെക്രട്ടറി പി.ടി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് കെ.കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗം എം.വിശ്വൻ , പി.പി രാധാകൃഷ്ണൻ എന്നിവർ " പാർല്ലമെൻ്ററി ജനാധിപത്യവും പാർട്ടിയും" എന്ന വിഷയത്തിൽ ക്ലാസെടുത്തു. എൻ.കെ രാധ, പി.പ്രസന്ന, ദീപ കേളോത്ത്, കെ. കുഞ്ഞിക്കണ്ണൻ, കെ.കെ അനൂജ എന്നിവർ പങ്കെടുത്തു. കെ.കെ രാഘവൻ സ്വാഗതവും ആർ.വി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |