
കൊച്ചി: കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗം വിരമിച്ച അദ്ധ്യാപകരായ പ്രൊഫ. പോൾ എ. വടക്കാഞ്ചേരി, പ്രൊഫ. പി. മാധവൻ പിള്ള, പ്രൊഫ. എസ്. പ്രതാപൻ, പ്രൊഫ. കെ. ശ്രീകുമാർ എന്നിവരുടെ പേരിൽ പൂർവ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. അപ്ലൈഡ് കെമിസ്ട്രി വകുപ്പ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. യൂസഫ് കരുവാത്ത, പ്രൊഫ. പ്രതാപൻ ശ്രീധരൻ, പ്രൊഫ. കെ. ശ്രീകുമാർ, പ്രൊഫ. സാബുറ ബീഗം എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. അനൽകൃഷ്ണ, ഇർഫാന, അബ്ദുള്ള സഹൽ, സക്കിയ നിസാർ, അഖിൽരാജ്, നന്ദന, ശ്രുതി, സസ്‌നേഹ ദിലീപ്, അശ്വതി എന്നിവരാണ് അവാർഡ് ജേതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |