കിഴക്കമ്പലം: പട്ടിമറ്റം സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ പുതുവത്സരാഘോഷവും കുടുംബസംഗമവും നടത്തി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.ഡി.ജി. മേനോൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മല സിജു, പഞ്ചായത്ത് അംഗങ്ങളായ സി.എ. നവാസ്, റാബിയ സലിം, കുന്നത്തുനാട് പൊലീസ് സബ് ഇൻസ്പെക്ടർ എം. അഭിജിത്ത്, ജോഷി ജോർജ്, എഡ്രാക്ക് മേഖലാ പ്രസിഡന്റ് പി.പി. മൈതീൻ, സെക്രട്ടറി സാബു വർഗീസ്, ആനന്ദ് സാഗർ, കെ.എം. സാബു എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |