
തൃശൂർ: എറവ് സെന്റ് തേരാസ് പള്ളിയിൽ വി. കൊച്ചുത്രേസ്യയുടെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം ഇന്നു മുതൽ ആരംഭിക്കുമെന്ന് വികാരി ഡോ. ജോസഫ് വടക്കൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് വൈകിട്ട് നാലിന് റോസപ്പൂ വിതരണം നടക്കും. വൈകിട്ട് ദീപാലങ്കാരം സ്വിച്ച് ഓൺ, കൂടുതുറക്കൽ, പുഷ്പകുരിശ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. നാളെ രാവിലെ ഏഴിന് ആഘോഷമായ ദിവ്യബലിയും കുഞ്ഞുടുപ്പ് സമർപ്പണവും തുടർന്ന് വീടുകളിലക്ക് അമ്പ് എഴുന്നള്ളിക്കും. നാലിന് ദിവ്യബലി, ആഘോഷമായ തിരുനാൾ ദിവ്യബലി, തിരുനാൾ പ്രദക്ഷിണം, വർണമഴ എന്നിവ ഉണ്ടാകും. വാർത്താസമ്മേളനത്തിൽ പോൾ കൊള്ളന്നൂർ, ഫ്രാൻസിസ് പാവർട്ടിക്കാരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |