
കൊടുങ്ങല്ലൂർ: പൊരിബസാർ പടിഞ്ഞാറുഭാഗത്തെ ഗാർഡൻ റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. സിനി ആർട്ടിസ്റ്റ് ഷൈജൻ ശ്രീവത്സം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫാസില അഷറഫ്, സെക്രട്ടറി സുധി പൂതോട്ട്, മുഹമ്മദ് കുട്ടി കുഴികണ്ടത്തിൽ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച യുവ കർഷകരെയും ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ഷാനവാസ്, സുധി തറയിൽ, മോഹനൻ കൊച്ചാറ, വിനയൻ, സലിം, മുഹമ്മദാലി, ജീജ സജീവൻ, രോഹിണി ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |