
അടിമാലി: എസ്എച്ച് ഒ യുടെ മർദ്ദനം, പൊലീസ്‌മൊഴിയെടുത്തു. ഓൾ കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ അടിമാലിയൂണിറ്റ് പ്രസിഡന്റ് അനിൽ പി.ആറിനെ അടിമാലി സി.ഐ മർദ്ദിച്ച സംഭവത്തിൽ താലൂക്കാശുപത്രിയിലെത്തി ഇടുക്കി ഡിവൈ.എസ്പി രാജൻ കെ അരമന മൊഴിയെടുത്തു. സി.ഐ ലൈജുമോൻ അകാരണമായിമർദ്ദിച്ചെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി, ഡിവൈ എസ് പി എന്നിവർക്ക് അനിൽ പരാതി നൽകിയിരുന്നു.പെരിഞ്ചാംകുട്ടിയിലുള്ള അനിലിന്റെ ഭാര്യ സഹോദരിയും കുടുംബവും അടിമാലിയിൽ മരണവീട്ടിലേക്ക് പോകും വഴി കല്ലാർകുട്ടിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതാണ് അനിയും ബന്ധുക്കളും. സ്റ്റേഷനിൽവെച്ച്പ്രശ്നംപറഞ്ഞ്പരിഹരിച്ചുകൊണ്ടിരിക്കുന്നതിനിടെ അവിടെ ഇല്ലാതിരുന്ന എസ് .എച്ച് ഒ.യൂണിഫോമിൽ അല്ലാതെ കയറി വരികയും യാതൊരു പ്രകോപ നവുംഇല്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് അനിൽ പറഞ്ഞു. മറ്റ് ആളുകളുടെയും ബസുക്കളുടെയും മുന്നിൽ വെച്ച് രണ്ട് കവിളിലും മാറി മാറി അടിച്ചു.സെല്ലി ന്റെ മൂലയിൽ എത്തിച്ച ശേഷം വീണ്ടും മർദ്ദിച്ചതായും അനി പറഞ്ഞു. ഇന്നലെ ദൃക്സാക്ഷി കളുടെ മൊഴി ഡിവൈ. എസ് പി നേരിട്ടെത്തി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |