
ഏനാദിമംഗലം : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ വയൽ നികത്തൽ വ്യാപകമെന്ന് പരാതി.
ചാങ്കൂർ ,പുതുവൽ ,മങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ വയൽ നികത്തലുകൾ നടക്കുന്നത് .മങ്ങാട് ന്യൂമാൻ സ്‌കൂളിന് എതിർവശത്ത് മണ്ണിട്ട് വയൽ നികത്തിയത് സംബന്ധിച്ച് ഏനാദിമംഗലം വില്ലേജ് ഓഫീസറോട് പ്രതികരണം തേടിയപ്പോൾ ഈ വസ്തു തരം മാറ്റം പ്രക്രിയക്ക് വിധേയമായി ഭൂവുടമയുടെ അപേക്ഷ പ്രകാരം നിയമാനുസൃതമായ അനുമതി ലഭിച്ചിട്ടുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്. ഇത്തരത്തിൽ പല ആവശ്യങ്ങൾക്ക് വേണ്ടി വയൽ കൈവശമുള്ള വ്യക്തികൾ തരം മാറ്റവും മറ്റും നടത്തി വയൽ നികത്തുന്നത് വ്യാപകമായതോടെ നെൽകൃഷി ഏതാണ്ട് പൂർണമായും ഇല്ലാതായിരിക്കുകയാണ്. സമീപ പഞ്ചായത്തുകളായ കൊടുമൺ ,പട്ടാഴി എന്നീ പഞ്ചായത്തുകളിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ ഏനാദിമംഗലത്തെ വയലുകൾ മണ്ണിട്ട് നികത്തുന്നെന്ന ആക്ഷേപം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
