ചവറ: പന്മന മനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസിലെ സപ്തദിന ക്യാമ്പ് സമാപിച്ചു. ഡിജിറ്റൽ കുട്ടുകാർ, കരുതൽ കവചം, വിത്തും കൈക്കോട്ടും, സ്നേഹാങ്കണം, മണ്ണും മനുഷ്യനും, ഗ്രാമപദം, വേരുകൾ തുടങ്ങിയ ആശയങ്ങളിൽ ഊന്നിയ സാമൂഹിക പ്രവർത്തനങ്ങളും കുട്ടികളുടെ വ്യക്തിത്വ വികാസത്തിനായി ക്ലാസുകളും നടന്നു. സമാപന സമ്മേളനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആഷിം അലിയാർ, മുൻ ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി. സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ താജ് പോരൂക്കര, സുജാ ഷിബു, പി.ടി.എ വൈസ് പ്രസിഡന്റ് പന്മന മഞ്ജേഷ്, ചിറ്റുർ പ്രധമാദ്ധ്യാപകൻ അനീസ് മുഹമ്മദ്, കലാമണ്ഡലം പ്രശാന്ത്, ആർ. മഞ്ജു, കന്നയിൽ നിസാർ, അബ്ദുൽ സലിം, എം. അജി, ആർ. സിദ്ധിഖ്, വി. പ്രസാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജെ.ടി. ബിന്ദു, സ്വാഗതവും പ്രോഗ്രാം ഓഫീസർ എസ്. വിനീത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |