കൊട്ടാരക്കര: കുളക്കട കിഴക്ക് ഇന്റലക്ച്വൽ ലൈബ്രറിയുടെ നേതൃത്വത്തിൽ 'സ്നേഹാദരം' പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു.നാളെ വൈകിട്ട് 4ന് കുറക്കോട്ടുവിള ജംഗ്ഷനിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് കുറ്ററ അനിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു പുസ്തക പ്രകാശനം നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.എസ്. ഗോപകുമാർ മുഖ്യാതിഥിയാകും. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രിയ, ലൈബ്രറി സെക്രട്ടറി ടി. സുനിൽ കുമാർ, ആർ.രാജൻ ബോധി, ജി. സരസ്വതി, ആർ.രാജേഷ്, ബി.രാജേന്ദ്രൻ, എം.മഞ്ജു, പി.ഡി. ജോൺ എന്നിവർ സംസാരിക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |