
വാഷിംഗ്‌ടൺ: ഈ വർഷത്തെ ആദ്യ പൂർണചന്ദ്രൻ (വുൾഫ് മൂൺ) നാളെ ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞൻമാർ. ഇതിന് 2026ലെ ആദ്യത്തെ പൂർണചന്ദ്രനെന്ന വിശേഷണം മാത്രമല്ലയുള്ളത്. ഈ വർഷത്തിലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂർണചന്ദ്രനിലൊന്നായിരിക്കും. ഈ ദിവസം, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള പെരിജിയിൽ ആയിരിക്കും. ഇത് ശരാശരി പൂർണചന്ദ്രനേക്കാൾ 14 ശതമാനം വലുതും 30 ശതമാനം തിളക്കമുള്ളതുമായി ദൃശ്യമാകും.
നാളെ ഇന്ത്യൻ സമയം ഉച്ചക്കഴിഞ്ഞ് 3.33 ഓടെ സൂര്യാസ്തമയത്തിനുശേഷമായിരിക്കും ഈ അപൂർവ കാഴ്ച. വൈകുന്നേരം ആറ് മണിമുതൽ ഏഴ് മണിക്കുള്ളിൽ വുൾഫ് മൂൺ ദൃശ്യമാകും. അന്തരീക്ഷ മലിനീകരണമില്ലാത്ത തുറസ്സായ സ്ഥലങ്ങളിൽ നിന്നോ കുന്നിൻപ്രദേശങ്ങളിൽ നിന്നോ വീക്ഷിക്കുന്നതായിരിക്കും നല്ലത്. വുൾഫ് മൂണെന്ന പദം പുരാതന തദ്ദേശീയ അമേരിക്കൻ യൂറോപ്യൻ പാരമ്പര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്. ആ കാലങ്ങളിൽ ജനുവരി മാസങ്ങളിൽ കൊടും തണുപ്പും നീണ്ട രാത്രികളും ഭക്ഷ്യക്ഷാമവും അനുഭവപ്പെട്ടിരുന്നു. ഈ കാലങ്ങളിൽ ഭക്ഷണം തേടി അലയുന്ന ചെന്നായ്ക്കൾ പലപ്പോഴും ഓരയിടുന്നത് പതിവായിരുന്നു. അതിനാലാണ് ജനുവരിയിലെ ആദ്യ പൂർണചന്ദ്രന് പ്രതീകാത്മകമായി വുൾഫ് മൂണെന്ന പേര് നൽകിയത്.
പരമ്പരാഗതമായി വുൾഫ് മൂണിനുപിന്നിൽ ചില വിശ്വാസങ്ങൾ കൂടി നിലനിൽക്കുന്നുണ്ട്. വുൾഫ് മൂൺ കണ്ടുകൊണ്ട് മനസിൽ വിചാരിക്കുന്ന ആഗ്രഹങ്ങൾ നടക്കുമെന്നും മനസിലുള്ള നെഗറ്റീവ് എനർജി പൂർണമായും പുറത്തുപോകുമെന്നുമാണ് വിശ്വാസങ്ങൾ.
സൂപ്പർമൂൺ?
ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുത്തെത്തുന്ന സമയമായ പെരിജിയുമായി പൂർണ്ണചന്ദ്രൻ ഒത്തുചേരുമ്പോഴാണ് സൂപ്പർമൂൺ സംഭവിക്കുന്നത്. 2026 ജനുവരിയിൽ, ചന്ദ്രൻ ഭൂമിയിൽ നിന്ന് 356,800 കിലോമീറ്റർ മാത്രം അകലെയായിരിക്കും, അതായത് അതിന്റെ ശരാശരി ദൂരത്തേക്കാൾ ഏകദേശം പത്ത് ശതമാനം അടുത്തായിരിക്കും. ഈ സാമീപ്യം ചന്ദ്രനെ വലുതും തിളക്കമുള്ളതും പ്രത്യേകിച്ച് ഫോട്ടോജെനിക് ആയി ദൃശ്യമാക്കുന്നതുമാണ്. 2026ൽ പ്രതീക്ഷിക്കുന്ന മൂന്നോ നാലോ സൂപ്പർമൂണുകളിൽ ആദ്യത്തേതായിരിക്കും ഈ വുൾഫ് മൂൺ സൂപ്പർമൂൺ എന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു, ഇന്ത്യയിൽ ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ രാജ്യമെമ്പാടും ഈ കാഴ്ച ദൃശ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |