
ന്യൂഡൽഹി: എ.ഐ ചാറ്റ്ബോട്ട് ഗ്രോക്ക് വഴി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കം നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. നടപടി സംബന്ധിച്ച റിപ്പോർട്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് സമർപ്പിക്കാനും സർക്കാർ നിർദ്ദേശം നൽകി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ ഗ്രോക്കിൽ എളുപ്പത്തിൽ സൃഷ്ടിക്കുന്നതും ഷെയർ ചെയ്യുന്നതും ചൂണ്ടിക്കാട്ടി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി പ്രിയങ്ക ചതുർവേദി ഐ.ടി മന്ത്രി അശ്വനി വൈഷണവിന് നൽകിയ പരാതിയിലാണ് നടപടി.
സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വച്ചുള്ള അശ്ലീലവും അസഭ്യവും ലൈംഗികത പ്രകടമാക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഗ്രോക്ക് എ.ഐ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ഐ.ടി മന്ത്രാലയം കണ്ടെത്തി. പ്ലാറ്റ്ഫോമിന്റെ സേവന നിബന്ധനകളും എ.ഐ ഉപയോഗ നയങ്ങളും കർശനമായി നടപ്പാക്കാനും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ അവസാനിപ്പിക്കുകയോ പോലുള്ള നടപടികൾ സ്വീകരിക്കാനും എക്സിനോട് കേന്ദ്രം നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |