
മാഹി:പൊന്ന്യം ചുണ്ടങ്ങാപൊയിൽ രണതാര സാംസ്‌കാരിക കേന്ദ്രം വാർഷികാഘോഷം നിയമസഭാ സ്പീക്കർ അഡ്വ.എ. എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കതിരൂർ പഞ്ചായത്തിലെ ജനപ്രതിനിധികളെ റബ്‌കോ ചെയർമാൻ കാരായി രാജൻ ആദരിച്ചു. കരിപ്പാൽ രാമകൃഷ്ണൻ കല്ലി വസന്ത എന്നിവരുടെ ഓർമ്മക്കായി ചെറുമക്കൾ ഏർപ്പെടുത്തിയ എന്റോവ്‌മെന്റ് നേടിയ സങ്കീർത്ത്,അനുഗ്രഹ,വൈഗ രാജേഷ് എന്നിവരെയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യിൽ നിന്നും ബി,എ ഹിന്ദിയിൽ ഒന്നാം റാങ്ക് നേടിയ അനശ്വര. കേരളോത്സവം ഫുട്ബാളിൽ സമ്മാനം നേടിയ ടീം അംഗങ്ങൾ എന്നിവരെയും ആദരിച്ചു. ഡോ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.എ.കെ.ഷിജു,എ.സജേഷ് എന്നിവർ സംസാരിച്ചു. പൊന്ന്യം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. ജലജ സ്വാഗതവും വി.പി.രജിലേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |