
കാട്ടാക്കട: കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവം മാദ്ധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തി മഠം ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട പൊന്നറ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നടന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വാസുദേവൻനായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ സ്വാഗതം പറഞ്ഞു. വിജയിച്ചവർക്കുള്ള സമ്മാനദാനം കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുനിത നിർവഹിച്ചു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയം സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |