
നെടുമങ്ങാട്: പതിമൂന്ന് വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ അറുപതുകാരനെ നാട്ടുകാർ പിടികൂടി നെടുമങ്ങാട് പൊലീസിൽ ഏല്പിച്ചു. പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീനെ (60)യാണ് അറസ്റ്റ് ചെയ്തത്. പത്താംകല്ല് ഗ്രൗണ്ടിൽ പതിവായി സൈക്കിൾ ചവിട്ടാൻ പോകുന്ന വിദ്യാർത്ഥിയെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തുകയായിരുന്നു. അതിനുശേഷം പത്തു രൂപ കൊടുക്കുകയും ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പല ദിവസങ്ങളിലും കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പത്താംകല്ല് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരിന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോകിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |