ആലപ്പുഴ: അയൽവാസികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് യുവാവിന് വെട്ടേറ്റു. വാടയ്ക്കൽ വാർഡ് തെക്കേപാലക്കൽ വീട്ടിൽ നിഖിലിനാണ്(28) വെട്ടേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അയൽവാസികളായ യുവാക്കൾ തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായിരുന്നു. അത് ഇന്നലെ വീണ്ടും ചർച്ചയായതോടെ ആക്രമത്തിൽ കലാശിക്കുകയായിരുന്നു.നിഖിലിനെ ആക്രമിച്ചവരെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചുണ്ട്. സംഭവത്തിൽ കേസെടുത്ത സൗത്ത് പൊലീസ് അന്വേഷണം ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |