
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ 'പെട്രോകെമിക്കൽ ആൻഡ് അലൈഡ് സെക്ടേഴ്സ് ’ രംഗത്തെ നിക്ഷേപ സാദ്ധ്യതകൾ വ്യക്തമാക്കുന്ന കോൺക്ലേവ് സംഘടിപ്പിക്കുന്നു. കൊച്ചിയിലെ ഹോട്ടൽ ലുലു മാരിയറ്റിൽ വൃവസായമന്ത്രി പി. രാജീവ് ഇന്ന് രാവിലെ 9.30ന് കോൺക്ളേവ് ഉദ്ഘാടനം ചെയ്യും. കിൻഫ്ര, ബി.പി.സി.എൽ എന്നിവയുമായി സഹകരിച്ച് കെ.എസ്.ഐ.ഡി.സിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
പെട്രോകെമിക്കൽ അസോസിയേഷൻ മേധാവിയും ബി.പി.ആർ.ഇ.പി എക്സിക്യുട്ടീവ് ഡയറക്ടറുമായ എ.എൻ.ശ്രീറാം മുഖ്യപ്രഭാഷണം നടത്തും.
വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോകെമിക്കൽസ് ടെക്നോളജി ഡയറക്ടറും തലവനുമായ ഡോ. കെ. എ. രാജേഷ്, ബി.പി.സി.എൽ (പെറ്റ്കെം ടാസ്‌ക് ഫോഴ്‌സ്) മേധാവി അതുൽ ഖാൻവാൾക്കർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവർ പങ്കെടുക്കും. കേരളത്തിന്റെ പെട്രോകെമിക്കൽ മേഖലയിലെ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
--
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |