SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.48 PM IST

വിപണിക്ക് ആവേശമായി പുതിയ കിയ സെൽറ്റോസ്

Increase Font Size Decrease Font Size Print Page
seltos

വില

10 .99 ലക്ഷം രൂപ മുതൽ

കൊച്ചി: എസ്.യു.വി വിഭാഗത്തിൽ ശക്തമായ വരവറിയിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ കിയാ മോട്ടോഴ്‌സ് പുതിയ കെൽറ്റോസ് വിപണിയിലെത്തിച്ചു. 10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ പ്രാരംഭ വില. 25,000 രൂപ ടോക്കൺ തുകയ്ക്ക് പുതിയ സെൽറ്റോസിന്റെ ബുക്കിംഗ് ആരംഭിച്ചു, ജനുവരി 15ന് ശേഷം ഡെലിവറി ആരംഭിക്കും. കിയയുടെ വലിയ എസ്‍.യു.വിയായ ടെല്ലുറൈഡിന്റെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മോഡൽ ഒരുക്കിയത്.

സവിശേഷതകൾ

പുതിയ ഡിസൈൻ, മികച്ച ടെക്നോളജി, മൂന്ന് എൻഞ്ചിൻ ഓപ്ഷനുകൾ (രണ്ട് പെട്രോൾ, ഒരു ഡീസൽ) എന്നിവയാണ് സവിശേഷതകൾ. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പൂർണ്ണമായും നവീകരിച്ചിട്ടുണ്ട്, എന്നാൽ നിലവിലുള്ള കിയ മോഡലുകളുമായി ചില സാമ്യങ്ങളുമുണ്ട്.

ആകർഷണങ്ങൾ

കിയ സെൽറ്റോസിന്റെ ടോപ്പ്-സ്പെക്ക് മോഡലിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മെമ്മറി ഫംഗ്ഷനോടു കൂടിയ പവേർഡ് ഡ്രൈവർ സീറ്റ്, പിൻവശത്തെ സൺഷെയ്ഡുകൾ, ഡ്യുവൽ-ടോൺ ലെതറെറ്റ് അപ്ഹോൾസ്റ്ററി, 360-ഡിഗ്രി ക്യാമറ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഒ.ടി.എ അപ്‌ഡേറ്റുകൾ, കണക്റ്റഡ് ടെക്, ലെവൽ 2 ADAS സ്യൂട്ട് എന്നിവ ലഭിക്കുന്നു.

സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി 6 എയർബാഗുകൾ, ഇ.എസ്‌.സി (ESC), ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഐസോഫിക്സ് (ISOFIX) ആങ്കറേജുകൾ, റിയർ കാമറ തുടങ്ങിയവ ഉൾപ്പെടുന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY